തിരുവല്ല: കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം നഗരസഭാ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.കുറ്റൂർ പഞ്ചായത്ത് 11-ാം വാർഡിൽ നെച്ചാട്ടുമോടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്കനാണ് മരിച്ചത്.. അർബുദ രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്‌കരിക്കാൻ ഇടമില്ലാതിരുന്നതിനാൽ നാല് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം വൈകിയതിനാലാണ് മൃതദേഹം സംസ്കരിക്കാൻ വൈകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് പറഞ്ഞു.