തിരുവല്ല: ആറന്മുളയിലും കുളത്തൂപുഴയിലും കൊവിഡ് പോസിറ്റീവായ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ബി.സി മോർച്ച നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണ, സെക്രട്ടറി ഷാജി പുരുഷോത്തമൻ, ജയൻ ജനാർദ്ദനൻ, രാജ്പ്രകാശ്, പ്രതീഷ് ജി പ്രഭു, ജയകുമാർ, കണ്ണൻ മുത്തൂർ,അനിൽ,സുകുമാരൻ, അശ്വിൻസുരേഷ്, വിശാഖ് വിജയൻ, സജിത്ത്, റിജേഷ് എന്നിവർ സംസാരിച്ചു.