വെണ്മണി: വെൻസെക് പണി പൂർത്തിയാക്കി നൽകിയ 212ാം മത് വീടിന്റെ താക്കോൽദാനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. പട്ടികജാതി വകുപ്പിൽ നിന്നും ലഭിച്ച മൂന്ന് ലക്ഷം രൂപയും വെൻസെക്ക് സുരക്ഷിത ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള ആറേമുക്കാൽ ലക്ഷം രൂപയും ചേർത്ത് പണി പൂർത്തിയാക്കി 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് അഞ്ചാം വാർഡിൽ അഞ്ചംകുളത്ത് തങ്കപ്പൻ തങ്കമ്മ ദമ്പതികൾക്ക് നിർമ്മിച്ചു നൽകിയത്.വെൻസെക് ചെയർമാൻ കോശി സാമുവൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സി അജിത, പഞ്ചായത്ത് പ്രസിഡന്റ് കെ. ലെജുകുമാർ. വൈ.പ്രസിഡന്റ് അജിത മോഹൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: വെൻസെക്ക് സുരക്ഷിത ഭവന നിർമ്മാണ പദ്ധതിയുടെ 212ാം മത് വീടിന്റെ താക്കോൽദാന ചടങ്ങ് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.'