ചെങ്ങന്നൂർ: സ്വർണക്കടത്തുകേസിൽ ചോദ്യംചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണന്നാവശ്യപ്പെട്ട് ബി.ജെ.പി ചെങ്ങന്നൂരിൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷർ കെ.ജി കർത്ത, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശേരി, അനീഷ് മുളക്കുഴ, വി. ബിനുരാജ്, രാജേഷ് ഗ്രാമം, സതീഷ് കൃഷ്ണൻ, സുഷമ ശ്രീകുമാർ, രോഹിത്ത് രാജ് എന്നിവർ പ്രസംഗിച്ചു.