ചെങ്ങന്നൂർ: മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല ആരോപിച്ചു. പിണറായി വിജയന് ജനങ്ങളോടാണ് കൂടുതൽ കടപ്പാടെങ്കിൽ കെ.ടി.ജലീലിനെ പുറത്താക്കാനുള്ള ആർജവം കാണിക്കണം. മടിയിൽ കനമില്ലെങ്കിൽ പിന്നെ എന്തിനാണ് കുറ്റാരോപിതനായ ഒരു വ്യക്തിയെ സംരക്ഷിക്കുന്നത്. താൻ നിരപരാധിയാണെങ്കിൽ കെ.ടി.ജലീൽ മന്ത്രി സഭയിൽ നിന്ന് സ്വയം മാറിനിന്ന് അന്വേഷണത്തെ നേരിടാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.