youth
മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ

പത്തനംതിട്ട: സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മിനിസിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ പടിക്കൽ പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.
കെ.പി.സി.സി അംഗം പി.മോഹൻരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ അദ്ധ്യഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്‌കുമാർ ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം, ജില്ല വൈസ് പ്രസിഡന്റുമാരായ വിശാഖ് വെൺപാല, ജി. മനോജ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ ജിജോ ചെറിയാൻ,ആരിഫ്ഖാൻ, നഹാസ് പത്തനംതിട്ട ,ഷിനി മെഴുവേലി,നിയോജക മണ്ഡലം പ്രസിഡന്റ് അഫ്‌സൽ വി. ഷേക്ക്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, പി.കെ ഗോപി, ബൈജു ഭാസ്‌കർ, ഷാഫിക് ആനപ്പാറ,അഭിജിത് സോമൻ, സലിൽ നെല്ലിക്കാല, ബാസിത് താക്കറെ, അലക്‌സാണ്ടർ തോമസ് എന്നിവർ പ്രസംഗിച്ചു .

ബി.ജെ.പി പ്രകടനം പൊലീസ് തടഞ്ഞു

പത്തനംതിട്ട: മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനവും റോഡ് ഉപരോധവും നടത്തി. അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജംഗ്ഷനിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകർ എതിർത്തത് സംഘർഷത്തിന് കാരണമായി.
ബി.ജെ.പി ആറന്മുള നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, ബാബു കുഴിക്കാല, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് കൃഷ്ണ, നന്ദു കാരംവേലി, ജിഷ്ണുമോഹൻ, രവി ഓമല്ലൂർ, സുരേഷ് പുളിവേലിൽ, പ്രകാശ് ടി.ജി, സുരേഷ് ഓലിതുണ്ടിൽ, ബി.ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.