പന്തളം: ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട നിർദ്ധനരായ ദളിത് യുവതിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുകയും ദുരിതപൂർണമായ ജീവിതത്തിലേക്കു നീങ്ങുന്ന കുടുംബത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകുകയും പീഡനത്തിനിരായ കുട്ടിക്ക് സർക്കാർ ജോലി നൽകുകയും പന്തളം നഗരസഭയിൽ താൽക്കാലിക ജോലി ചെയ്യുന്ന മൂന്നു മക്കളുടെ മാതാവായ വിധവയായ സ്ത്രീയെ സ്ഥിരപ്പെടുത്തുവാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പന്തളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി കെ.എൻ അച്ചുതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് ' ഡി.സി.സി അംഗം പന്തളം മഹേഷ് ബ്ലോക്ക് ഭാരവാഹികളായ ബിജു മങ്ങാരം 'മാത്യൂസ്' മോഹൻകുമാർ വാളാക്കോട്ട് മണ്ഡലം ഭാരവാഹികളായ എൻ.ഉണ്ണികൃഷ്ണൻ, കെ.എൻ.രാജൻ, വി.എം അലക്‌സാണ്ടർ, കൗൺസിലർമാരായ ജി.അനിൽകുമാർ ,മഞ്ജു വിശ്വനാഥ്, സുനിതാ വേണു, ആ നി ജോൺ തുണ്ടിൽ എന്നിവർ പ്രസംഗിച്ചു