13-aa-shukkoor
അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂരിൽ നടത്തിയ പ്രതിക്ഷേധ പ്രകടനവും സമ്മേളനവും കെപിസിസി ജനറൽ സെക്രട്ടറി എ. എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: നയതന്ത്ര പാഴ്‌സലിലെ പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മന്ത്രി കെ.ടി ജലീൽ രാജി വെക്കമെന്നാവശ്യപ്പെട്ട് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂരിൽ നടത്തിയ പ്രതിക്ഷേധ പ്രകടനവും സമ്മേളനവും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.തോപ്പിൽ ഗോപകുമാർ,ഏഴംകുളം അജു,പഴകുളം ശിവദാസൻ,ഡി.എൻ തൃദീപ്,ബിജു വര്ഗീസ്,ആനന്ദപ്പള്ളി സുരേന്ദ്രൻ, കെ.എൻ അച്യുതൻ,ബിജു ഫിലിപ്പ്,എം.ആർ ജയപ്രസാദ്,ഉമ്മൻ തോമസ്,ഷിബു ചിറക്കരോട്ട് ,രാഹുൽ മംകൂട്ടത്തിൽ, വിമൽ കൈതക്കൽ, കുഞ്ഞുഞ്ഞമ്മ ജോസഫ്, ഗീതാ ചന്ദ്രൻ, സുധാ നായർ,ലാലി ജോൺ, ഡി ശശികുമാർ, ഇ.എ ലത്തീഫ്,രാജേന്ദ്രൻ നായർ രാധാകൃഷ്ണൻ വാഴുവേലിൽ,ജോയി മണകാല,റജി മാമ്മൻ, ജോൺകുട്ടി, ശൈലേന്ദ്രനാഥ്, മണ്ണടി മോഹൻ, മഹേഷ് പന്തളം, വിജയകുമാർ, സുരേഷ് മുല്ലൂർ, വി കെ ശിവരാജൻ, ഗോപു കരുവാറ്റ, ഫെന്നി നൈനാൻ, സ്മൃതി രാജേഷ്, എന്നിവർ പ്രസംഗിച്ചു.