കോന്നി: മെഡിക്കൽ കോളേജ് ഉദ്ഘാടന ദിവസം ജനറൽ മെഡിസിൻ ഒ.പി മാത്രമാണ് പ്രവർത്തിക്കുക. ഏഴ് ഡിപ്പാർട്ട്‌മെന്റുകളാണ് തുടർന്ന് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച ജനറൽ മെഡിസിനും ചൊവ്വാഴ്ച ജനറൽ സർജറിയും ബുധനാഴ്ച ശിശുരോഗ വിഭാഗവും വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗവും വെള്ളിയാഴ്ച ഇ.എൻ.ടിയും ശനിയാഴ്ച ഒഫ്ത്താൽ, ഡെന്റൽ ഒ.പിയും പ്രവർത്തിക്കും.
ആദ്യഘട്ടത്തിൽ ലോക്കൽ ഒ.പി. മാത്രമായാണ് പ്രവർത്തനം നടത്തുകയെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. റഫറൽ ആശുപത്രിയായി പ്രഖ്യാപിക്കുന്നതു വരെ എല്ലാവർക്കും ഒ.പിയിൽ പരിശോധന ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.