ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു. ശിവ ഭവനത്തിൽ ശിവാനന്ദന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. അയൽവാസിയുടെ പുരയിടത്തിൽ നിന്ന തെങ്ങാണ് ശക്തമായ കാറ്റിൽ പിഴുത് വീണത്. വൈദ്യുതി കമ്പികൾ പൊട്ടിയിട്ടുണ്ട്. വീടിന് ഭാഗീകമായി നാശനഷ്ടവും ഉണ്ടായി.