പത്തനംതിട്ട : ശക്തമായ മഴ പെയ്യുന്നതിനാൽ മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി 51.36 ക്യൂമെക്സ് എന്ന നിരക്കിൽ ജലം പുറത്തേക്ക് ഒഴുക്കിവിടേണ്ടിവരും. ഷട്ടറുകൾ ഉയർത്തുന്നതിനാൽ കക്കാട്ടാറിൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ 50 സെ.മീ. വരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും ചിറ്റാർ, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം.