പത്തനംതിട്ട : മഴക്കാലം പാമ്പു പേടിയുടെ കാലം കൂടിയാണ്. വനപ്രദേശവും മലയോരഗ്രാമങ്ങളുമായതിനാൽ മഴക്കാലത്ത് ജില്ലയിൽ പാമ്പുകൾ വില്ലനാകാറുണ്ട്. ശംഖു വരയനും അണലിയും മൂർഖനും പെരുമ്പാമ്പും വരെ ഭീഷണിയാകുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയെ പിടിച്ചിരിക്കുന്നതും ജില്ലയിലാണ്. ചൂട് കാലത്താണ് പാമ്പുകളെ കൂടുതലായി കാണുന്നതെങ്കിലും മലയോര ജില്ലയായ പത്തനംതിട്ടയിൽ മഴക്കാലത്താണ് പാമ്പ് ശല്യം. മഴ പെയ്ത് മാളങ്ങൾ നശിക്കുന്നത് കൊണ്ടാണിത്. മാളത്തിൽ നിന്ന് പുറത്തു വരുന്ന പാമ്പുകൾ പലയിടത്തേക്കും ഇഴഞ്ഞു പോകും. ഇതിൽ പലതും വീടുകളുടെ ചുമരുകളിലൂടെയും വെന്റിലേഷൻ വഴിയും അകത്ത് കയറും. ചെറിയ കുഞ്ഞൻ പാമ്പുകളാണ് ഇതിലധികവും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാന പോംവഴി.
"വെള്ളം കയറുന്ന സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉള്ള സ്ഥലത്തുമാണ് മഴക്കാലത്ത് പാമ്പുകൾ ഇറങ്ങുക. മാളങ്ങൾ മണ്ണുമൂടി പോകുന്ന കൊണ്ടാണിത്. പാമ്പ് കടിയേറ്റാൽ സ്വയം ചികിത്സിക്കാതെ ആശുപത്രിയിലെത്തിക്കണം. "
വാവ സുരേഷ്
(പാമ്പ് പിടുത്ത വിദഗ്ദ്ധൻ )
പാമ്പ് വരാതിരിക്കാൻ
പാമ്പ് കടിയേറ്റാൽ
> ആന്റീവെനം ചികിത്സ തേടണം.
> കടിയേറ്റയാൾക്ക് പ്രാഥമിക ശുശ്രുഷ നൽകണം. രക്തയോട്ടം കുറയ്ക്കാൻ മുറിവിന് മുകളിൽ തുണികൊണ്ട് കെട്ടണം.
കിടക്കാനോ നടക്കാനോ സമ്മതിക്കരുത്.
ആശുപത്രിയിലെത്തിക്കണം.
പാമ്പ് കടിയേറ്റയാളെ ഭയപ്പെടുത്തരുത്.