കലഞ്ഞൂർ: ജില്ലയിൽ ഓൺലൈൻ പഠനത്തിനായിഏറ്റവുമധികം ടി.വി വിതരണം ചെയ്ത കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പൂർവ വിദ്യാർത്ഥിയുടെ സഹകരണത്തിൽ നാല് സ്മാർട്ട് ഫോൺ കൂടി നൽകി. മാലിയിൽ അദ്ധ്യാപകനായ കാഞ്ഞിരമുകളിൽ എസ്. അജയകുമാറാണ് സുഹൃത്ത് വിനീത് കിച്ചിലുവുമായി ചേർന്ന് ഫോണുകൾ വാങ്ങി നല്കിയത്.പി. ടി.എ പ്രസിഡന്റ് എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.ജി. അനിത ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പി.ജയഹരി, ഫിലിപ്പ് ജോർജ്, കിച്ചിലു ദിവാകരൻ, സുരേന്ദ്രൻ നായർ, ലെതി ബാലഗോപാൽ ,കെ .ആർ ശ്രീവിദ്യ, മിനി ശശിധരൻ എന്നിവർ സംസാരിച്ചു.