കൊടുമൺ: പഞ്ചായത്തിലെ കൊടുമൺ ചിറ ഒമ്പതാം വാർഡിലെ വികസന പദ്ധതി ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാല് കോടിപതിനാറു ലക്ഷം രൂപയുടെ ധനകാര്യ ഫണ്ടും തൊഴിലുറപ്പ് ഫണ്ടും ഉപയോഗിച്ച് പത്ത് റോഡുകൾ നവീകരിച്ചു. എം.എൽ.എ ഫണ്ട് ആറ് ലക്ഷം രൂപാ ഉപയോഗിച്ച് രണ്ട് റോഡും നവീകരിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാലം ഇന്റർ ലോക്ക് ചെയ്തു.ബ്ലോക്ക് പഞ്ചായത്തിന്റെ ആറ് ലക്ഷം രൂപ ഉപയോഗിച്ച് കുടിവെള്ള പദ്ധതി ഉൾപ്പെടെ 51.61 ലക്ഷം രൂപാ വിനിയോഗിച്ചു.ഈ വർഷം എം.എൽ.എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നാല് റോഡുകൾ നവീകരിക്കുന്നതാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മലനട അങ്കണവാടി നവീകരിക്കും: കൂടാതെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ എട്ടു ലക്ഷത്തിൽ എൺപതിനായിരം രൂപയുടെ വിവിധ പദ്ധതികൾക്കും ചിറ്റയം ഗോപകുമാർ എം.എൽ.എ തുടക്കം കുറിച്ചു. പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ലീലാമണി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ പ്രഭ, എൻ.കെ.ഉദയകുമാർ, സുരേഷ് ബാബു പ്രമോദ് കൊടുമൺ ചിറ, അങ്ങാടിക്കൽ പ്രേമചന്ദ്രൻ., ചന്ദ്രിക എന്നിവർ സംസാരിച്ചു.