പന്തളം:സ്വർണ ക്കള്ളക്കടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീൽ രാജി വെക്കണം എന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സിനു തുരുത്തേൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിജിത് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഗീവർഗീസ് സാം തോമസ്, സജിൻ,മുബാരിസ് മനേഷ് വിളവടക്കേതിൽ, നജിം, റാഫി, ഷെഫീക്, എന്നിവർ സംസാരിച്ചു.