പളളിയ്ക്കൽ: ജില്ലാ പഞ്ചായത്തിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു പള്ളിയ്ക്കൽ പഞ്ചായത്ത്പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേശ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ് , സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം പി.ബി.ഹർഷകുമാർ ,സി.പി.ഐ അംഗംതോപ്പിൽ ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമൽ കൈതയ്ക്കൽ, പഞ്ചായത്ത് അംഗം അംജിത്ത്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.മധു, സി.പി.ഐ പള്ളിയ്ക്കൽ എൽ.സി.സെക്രട്ടറി ബിനു വെള്ളച്ചിറ സി.പി.എം. എൽസി. സെക്രട്ടറി അഡ്വ.രാജീവ്, രാമാനുജൻ കർത്ത,ശിവരാജൻ,സോമരാജൻശിവപ്രസാദ് 'ബിജുകൃഷ്ണൻ, ജയകുമാർ രജനി ടീച്ചർ എന്നിവർ സംസാരിച്ചു.മേക്കുന്നുമുകൾ സ്മിതാഭവനം സദാശിവൻ അഞ്ച് സെന്റ് വസ്തു സൗജന്യമായി നൽകിയ സ്ഥലത്താണ് ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ് 15 ലക്ഷം രുപ അനുവദിച്ച് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.സൗജന്യമായി സ്ഥലം നൽകിയ സദാശിവൻ അങ്കണവാടിയിൽചിത്രം വരച്ച ആദർശ് ,അനന്ദകൃഷ്ണൻ,എന്നിവരെചിറ്റയം ഗോപകുമാർ എം.എൽ.എആദരിച്ചു