പന്തളം: കൊവിഡ് ബാധിച്ച ദളിത് പെൺകുട്ടിയേയും കുടുംബത്തേയും സർക്കാർ ഏറ്റെടുക്കണമെന്നും പെൺകുട്ടി സർക്കാർ ജോലി നൽകണമെന്നും മഹിളാ കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നുകുട്ടികളടങ്ങുന്ന കുടുംബത്തേ നോക്കുന്നതും അവരുടെ വിദ്യാഭ്യാസം ചെയ്യിക്കുന്നതും വിധവയായ മാതാവിന് നഗരസഭയിൽ നിന്നും താൽക്കാലിക ജോലിയിൽ നിന്നും ലഭിക്കുന്ന തുശ്ചമായ വരുമാനം മാത്രമാണ്.താൽക്കാലിക ജോലി ചെയ്യുന്ന പെൺകുട്ടിയുടെ മാതാവിനെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും പീഡനത്തിന്റെ പേരിൽ ജീവിതം ദുരിതപൂർണമായ ജീവിതത്തിലേക്ക് സർക്കാർ അനാസ്ഥകൊണ്ട് കുടുംബത്തിന്റെ പൂർണ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തണമെന്നും മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് സുനിതാ വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മഞ്ജു വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.സരസ്വതി കൃഷ്ണൻ, പി.കെ കമലമ്മ,ആനി ജോൺ തുണ്ടിൽ, രത്‌നമണി സുരേന്ദ്രൻ,ഏലിയാമ്മ ,ഷിജി ബിജു ,സുധ അച്ചുതൻ തുടങ്ങിയവർ പ്രസംഗിച്ചു.