വെട്ടിയാർ: ചികിത്സയ്ക്കായി കുടുംബത്തോടൊപ്പം നാട്ടിലേക്കുള്ള യാത്രയ്ക്കിടെ അലഹബാദ് വിമാനത്താവളത്തിൽ ഹൃദയസ്തംഭനം മൂലം യുവാവ് മരിച്ചു. പണയിൽ പീടികയിൽ ജ്യോതിസ്സ് ജോൺ (35) ആണ് മരിച്ചത്. മദ്ധ്യപ്രദേശ് സറ്റ്‌ന ഷെർഗാംഗ് എം.ജെ.എം നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. ഭാര്യ ഷാനി.( ലക്ചറർ.എം.ജെ.എം നഴ്‌സിംഗ് കോളജ് സറ്റ്‌ന). മക്കൾ: ജോഷ്വാ, ജോഹാൻ. ജോൺ സഖറിയ വെട്ടിയാർ - ടി.എം.വി.എം റിട്ട. അദ്ധ്യാപിക അച്ചാമ്മ ജോൺ ദമ്പതികളുടെ മകനാണ്. സഹോദരൻ: ജെറീഷ് (ഷാർജ). സംസ്‌കാരം പിന്നീട്.