14-pandalam-sivankutty
പന്തളം എൻ എസ് എസ് താലൂക്ക് യൂണിയനിൽപ്പെട്ട തട്ടയിൽ മല്ലിക പടിഞ്ഞാറു 5605-ാം എൻ.എസ്.എസ് കരയോഗമന്ദിരം യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽപ്പെട്ട തട്ടയിൽ മല്ലിക പടിഞ്ഞാറ് 5605 എൻ.എസ്.എസ് കരയോഗമന്ദിരം യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി.പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധിസഭാംഗം എ.കെ വിജയൻ, പി.വി കൃഷ്ണപിള്ള, കെ.മധുസൂധനക്കുറുപ്പ്, ഗോപാലകൃഷ്ണപിള്ള, വിജയലക്ഷ്മി, പൊന്നമ്മ, ജി രാമചന്ദ്രൻപിള്ള, ശ്രീധരൻപിള്ള എന്നിവർ പ്രസംഗിച്ചു.