പത്തനംതിട്ട : സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ രാജിവെയ്ക്കണന്ന് കെ.പി.സി.സി. ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജില്ലാ ചെയർമാൻ ഷാജി കുളനട അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കോർഡിനേറ്റർ സണ്ണികുരുവിള, ജില്ലാ വൈസ്‌ചെയർമാൻമാരായ ശാമുവേൽ പ്രക്കാനം,സലിം പെരുന്നാട്,ബ്ലോക്ക് ചെയർമാൻമാരായ നാസർ പഴകുളം,സോളമൻ വരവുകാലായിൽ,സിബി മാമ്മൻ, ജോസഫ് ഐവാൻ വകയാർ, ബി.ഹനീഫ ചിറ്റാർ, ജില്ലാ ഭാരവാഹികളായ ജോർജ്ജ് ജോസഫ്,അടൂർ സുഭാഷ്,ഷാജി പറന്തൽ, അജോയി മാത്യു, അഡ്വ.ഭന്തേ കശ്യപ് എന്നിവർ പ്രസംഗിച്ചു.