17-youth-congress-cgnr
മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം സി റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു.

ചെങ്ങന്നൂർ: മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും ലൈഫ് മിഷൻ പദ്ധയിൽ ഒരു കോടി രൂപ കമ്മീഷൻ കൈപറ്റിയ മന്ത്രി ഇ.പി ജയരാജന്റെ മകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രവർത്തകർ എ.സി റോഡ് ഉപരോധിച്ചു. ഉപരോധസമരം എ.ബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു പുത്തൻമഠത്തിൽ, വരുൺ മട്ടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.