തിരുവല്ല: കൊവിഡ് പോസിറ്റീവായ ദളിത് പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച ഡ്രൈവർക്ക് എതിരെ പട്ടികജാതി നിയമ നിരോധനവകുപ്പ് അനുസരിച്ചും കേസെടുക്കണമെന്നും ഇരക്ക് ജീവിക്കാനുള്ള സാഹചര്യവും സർക്കാർ സർവീസിൽ ജോലി നൽകണമെന്നും തിരുവല്ല ദളിത്കോർഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ ധർണ അഡ്വ.പി എ പ്രസാദ് ഉദ്ഘാടനം ചെയ്തു.മാത്യൂ സൈമൺ അദ്ധ്യക്ഷത വഹിച്ചു.ബിജിമോൻ ചാലാക്കേരി, സന്തോഷ് കുമാർ വിലങ്ങുപറമ്പിൽ, ബാലകൃഷ്ണൻ പനയിൽ, തോമസുകുട്ടി പെരുംതുരുത്തിയിൽ, ബ്രില്യൻറ്, സുധാകരൻ കൊമ്പാടി, ഗോപൻ കറ്റോട്, സന്തോഷ് കുറ്റപ്പുഴ അജി, ദേവരാജൻ, മോഹൻ, രഘു, രാജേഷ്, ഗോപി ചുമത്ര എന്നിവർ പ്രസംഗിച്ചു.