14-sob-m-j-joseph
എം.ജെ.ജോസഫ്

കുഴിക്കാല: കോഴഞ്ചേരിയിൽ റബർ വ്യാപാരിയായിരുന്ന മെഴുവേലി ശങ്കരപുരി തെക്കേടത്ത് തെക്കേതുണ്ടിയിൽ എം.ജെ.ജോസഫ് (കുഞ്ഞൂഞ്ഞ്കുട്ടി - 90) നിര്യാതനായി. സംസ്‌കാരം 17ന് ഉച്ചയ്ക്ക് 12 മണിക്ക് ഐപിസി കുഴിക്കാല സഭയുടെ ഇലന്തൂരിലുള്ള സെമിത്തേരിയിൽ. ഭാര്യ: ഇലന്തൂർ താഴയിൽ കല്ലിൽ പരേതയായ അന്നമ്മ ജോസഫ്. മക്കൾ: ലാലി ബേബി ഏബ്രഹാം, സാം കുഴിക്കാല (ക്രൈസ്തവ സംഗീതജ്ഞൻ), പാസ്റ്റർ തോമസ് ടി.ജോസഫ് (ഐപിസി, നെല്ലിക്കാല), ലിനി അനി ജോർജ്, പരേതയായ ലീലാമ്മ ജോർജ്. മരുമക്കൾ: മാവേലിക്കര അമ്പലക്കാട്ട് പാസ്റ്റർ എ.ജെ.ജോർജ്, മുട്ടാർ കൈതവനപ്പറമ്പിൽ പാസ്റ്റർ ബി.ഏബ്രഹാം, നാരങ്ങാനം തെക്കേതിൽ ലെനി സാം, പത്തനാപുരം ഈട്ടിവിളയിൽ ലുലു തോമസ്, നാരങ്ങാനം കണ്ടംകുളത്ത് പാസ്റ്റർ അനി ജോർജ് (ജീസസ് വോയ്സ്, കോട്ടയം).