15-bjp-ala
കോവിഡ് ബാധിതർക്ക് ചികിത്സാ നിഷേധം. ബിജെപി ആലാ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ആലാ: കൊവിഡ് കെയർ സെന്റർ ആരംഭിക്കാത്തതിലും, രോഗബാധിതരെ യഥാസമയം കൊവിഡ് കെയർ സെന്റുകളിൽ എത്തിക്കാത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി ആലാ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജന: സെക്രട്ടറി പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിൽ അടിയന്തരമായി കൊവിഡ് കെയർ സെന്റർ ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി വൈസ്പ്രസിഡന്റ് ടി.സി രാജീവ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശേരി മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് കെ.സത്യപാലൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജി.മഹേഷ് കുമാർ, ജന.സെക്രട്ടറി നിധിൻ ആർ, പഞ്ചായത്തംഗം അനീഷാ ബിജു,വൈസ് പ്രസിഡന്റ് ജയശ്രീ സതീഷ്,പി.കെ.പ്രദീപ് ആലഎന്നിവർ പ്രസംഗിച്ചു.