തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ ആദായ നികുതിയിൽ എങ്ങനെ ലാഭം നേടാമെന്ന വിഷയത്തിൽ ഏകദിന വെബിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യൂ ഉദ്ഘാടനം ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റ് നിഷ എലിസബത്ത് ഷാജൻ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ ഇൻകംടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനു ള്ള പരിശീലനവും നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറ്റി പതിഞ്ചോളം പ്രതിനിധികൾ പങ്കെടുത്തു. വെബിനാറിൽ നിന്ന് കോമേഴ്‌സ് വിഭാഗം അദ്ധ്യക്ഷൻ റെയിസൻ സാം രാജു ,വെബിനാർ കോ-ഓർഡിനേറ്റർ പ്രൊഫ. -നിജിൻ കെ.മാത്യു,മിസ്.ശ്രുതി രാജ് എന്നിവർ പ്രസംഗിച്ചു.