കോഴഞ്ചേരി: ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ടുപോയ സാഹചര്യത്തിൽ കോൺഗ്രസും ഘടക കക്ഷികളും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ മാറ്റം ഉണ്ടാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി പ്രേമേയം പാസാക്കി ഡി.സി.സിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.കെ റോയിസൺ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം,ഡി.സി.സി വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ,ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾകലാം ആസാദ്,കെ എൻ.പ്രമോദ്കുമാർ,ഹരീന്ദ്രൻ നായർ,സജി വെള്ളാറേത്ത്,അനീഷ് പാലക്കത്തറയിൽ,സജു കുളത്തിൽ, ബി.സി മനോജ്, ജോർജ് തോമസ്, ജോമോൻ പുതുപ്പറമ്പിൽ, ജിന്റാ ജോൺസൻ, എം.ജെ ജോസഫ് മുതലായവർ സംസാരിച്ചു.