പത്തനംതിട്ട: കല്ലൂപ്പാറ കടമാൻകുളം ജംഗ്ക്ഷനിൽ ഓട്ടോറിക്ഷാ സ്റ്റാന്റിന് സമീപം നിൽക്കുന്ന നാല് ബദാം മരങ്ങളിൽ പാർക്കുന്ന വവാലുകൾ രോഗ ഭീതി ഉയർത്തുന്നതിനാൽ മരങ്ങൾ ഒരു മാസത്തിനകം മുറിച്ചുമാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കല്ലൂപ്പാറ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകിയത്.നടപടി സ്വീകരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.കടമാൻകുളം സ്വദേശി സജി ഉമ്മൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഓട്ടോറിക്ഷ സ്റ്റാന്റിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് മരങ്ങൾ നട്ടതെന്നും ഇതിൽ പാർക്കുന്ന വവ്വാലുകളുടെ ശല്യം കാരണം നിപ്പ വൈറസ്, കൊവിഡ് പോലുള്ള രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.