15-chenneerkara
ചെന്നീർക്കര പഞ്ചായത്ത് ഭരണസമിതി

ചെന്നീർക്കര : പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.നിലവിലുളള 14 അംഗങ്ങളിൽ ആറ് യു.ഡി.ഫ് അംഗങ്ങളും ആറ് എൽ.ഡി.എഫ് അംഗങ്ങളും അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി എത്തിയിരുന്നു. രണ്ട് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. എട്ട് അംഗങ്ങൾ പിന്തുണച്ചാൽ മാത്രമേ അവിശ്വാസം പാസാകുകയുള്ളു എന്നതിനാൽ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി വരണാധികാരിയായ ബി.ഡി.ഒ രാജേഷ് അറിയിച്ചു.തുടർന്ന് യുഡി.എഫ് അംഗങ്ങൾ ഊന്നുകൽ ജംഗ്ഷനിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. ഡി സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്,വി.രാമചന്ദ്രൻ നായർ,മോനായി കച്ചിറ,ജസമോൾ ബേബി,രാധാമണി സുധാകരൻ,ഓമന കുട്ടൻ നായർ,യു.അജിത് കുമാർ,പികെ.ഇക്ബാൽ ലൗലി വലുതറയിൽ,നിബു പാപ്പച്ചൻ ,ടൈറ്റസ് ബേബി കെ .ബാബു എന്നിവർ പ്രസംഗിച്ചു.