പത്തനംതിട്ട: അതിജീവനം സാദ്ധ്യമാണ് എന്ന പ്രമേയത്തിൽ കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സോൺ എക്‌സിക്യൂട്ടീവ് ക്യാമ്പ് കേരള മുസ്ലീം ജമാ അത്ത് സംസ്ഥാന സെക്രട്ടറി പ്രെഫ.യു.സി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്രഫ് ഹാജി അലങ്കാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രെഫ.ഇല്ല്യാസ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി.സാബിർ മഖ്ദൂമി,അഡ്വ.ബിജൂ മുഹമ്മദ്,സി.എ ഹൈദ്രോസ് ഹാജി,അബ്ദുൽ അസീസ് ഹാജി,മുഹമ്മദ് കുഞ്ഞ് കോന്നി,സലാഹുദ്ദീൻ മദനി,സുധീർ വഴിമുക്ക് സുലൈമാൻ നിരണം,കോയ,അജിഖാൻ രിഫാഇ,നിസാം നിരണംഎന്നിവർ പ്രസംഗിച്ചു.