പത്തനംതിട്ട: കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പുവരുത്തണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ആറൻമുളയിലെ സംഭവം. പ്രതിഷേധ ധർണയിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.പി.രാഘവൻ,സെക്രട്ടറി രാധാകൃഷ്ണൻ, ജോ.സെക്രട്ടറി ജയചന്ദ്രൻ,ട്രഷറർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.