അടൂർ: ശ്രീമൂലം മാർക്കറ്റ് ജംഗ്ഷനിലെ വടക്കേക്കര ബിൽഡിംഗിൽ ആർക്കിടെക്ചറൽ സ്റ്റുഡിയോ 'ട്രോപ്പിക്കൽ നറേറ്റീവ്സ്' പ്രവർത്തനം തുടങ്ങി. എസ്.എൻ.ട്രസ്റ്റ് ബോർഡംഗം വി.എസ് യശോധരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കെ.കെ.ജഗദമ്മ, കെ.ജി, വാസുദേവൻ, അഡ്വ.എം.കെ രവീന്ദ്രൻ, ആർക്കിടെക്ടർമാരായ വി.വൈ യദുകൃഷ്ണൻ, അമൃത, കേരളകൗമുദി അടൂർ ലേഖകൻ പ്രദീപ് കുമാർ, എസ്. എൻ.ഡി.പി യോഗം അടൂർ യൂണിയൻ അഡ്മിനിസ്ടേറ്റീവ് കമ്മറ്റി ചെയർമാൻ അഡ്വ.മനോജ്, കൺവീനർ മണ്ണടി മോഹനൻ, എസ്.എൻ.ഡി.പി യോഗം 303ാം നമ്പർ ശാഖാ സെക്രട്ടറി സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.