പത്തനംതിട്ട : റാന്നി ഡി.എഫ് ഒ ഓഫീസ് പടിക്കൽ ധർണ നടത്തിയ കേരളാ കോൺഗ്രസ് ( എം) ജില്ലാ പ്രസിഡന്റും ജില്ലാ യു.ഡി.എഫ് ചെയർമാനുമായ വിക്ടർ ടി.തോമസിന് നേരെ പൊലീസ് നടത്തിയ കൈയേറ്റശ്രമത്തിൽ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ദിപു ഉമ്മന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോൺ.കെ.മാത്യൂസ്, ഡോ.ഏബ്രഹാം കലമണ്ണിൽ,അഡ്വ.എൻ ബാബു വർഗീസ്,റോയി ചാണ്ടപ്പിള്ള,കുഞ്ഞുമോൻ കെങ്കി രേത്ത്,സാം മാത്യു,മോനായി കച്ചിറ,ബാബു കൈതവന,ബാബുജി തര്യൻ,സന്തോഷ് വർഗീസ്,റോയി പുത്തൻ പറമ്പിൽ, പി.ജി ശമുവേൽ എന്നിവർ പ്രസംഗിച്ചു.കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും, ജില്ലാ യു.ഡി.ഫ് ചെയർമാനെയും പ്രവത്തകരെയും കൈയേറ്റം ചെയ്ത റാന്നി പൊലീസിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ.എൻ ബാബു വർഗീസ് ആവശ്യപ്പെട്ടു.