uparodham
സി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റി റയിൽവേ സ്റ്റേഷൻ കവാടത്തിൽ നടത്തിയ ഉപരോധസമരം ജില്ലാ സെക്രട്ടറിയേറ്റഗം അഡ്വ. കെ.ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ തിരുവല്ല റയിൽവേ സ്റ്റേഷൻ കവാടത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി പ്രേംജിത് പരുമല അദ്ധ്യക്ഷത വഹിച്ചു.കേരള മഹിളാസംഘം ജില്ലാ പ്രസിഡൻ്റ് വിജയമ്മ ഭാസ്കർ,മണ്ഡലം അസി.സെക്രട്ടറി ശശികുമാർനായർ,രാജു കോടിയാട്ട്,ജോബി പീടിയേക്കൽ, പി.സി റജി, തങ്കമണി വാസുദേവ്, കെ.കെ ഗോപി, കെ.കെ ചെല്ലപ്പൻ, എബ്രഹാം ഈപ്പൻ എന്നിവർ പ്രസംഗിച്ചു.