ചെങ്ങന്നൂർ: കർഷക വിരുദ്ധ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത കർഷക സമരസമിതിയുടെ നേതൃത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ സമരം നടത്തി. കർഷകസംഘം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.ശശികുമാർ സമരം ഉദ്ഘാടനം ചെയ്തു.കിസാൻ സഭ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി.കെ.എസ് ഗോപാലകൃഷ്ണകുറുപ്പ് ,കെ.ആർ മുരളിധരൻ പിള്ള, അനിൽകുമാർ, ടി.കെ സുഭാഷ്, മധുചെങ്ങന്നൂർ, പീറ്റർ ജോസ് എന്നിവർ സംസാരിച്ചു.