മല്ലപ്പള്ളി : കുന്നന്താനം നിർദ്ദിഷ്ട അതിവേഗ റെയിൽപാതയുടെ അലൈൻമെന്റ് നിലവിലുള്ള പാതയ്ക്ക് സമാന്തരമായി മാറ്റി ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ജനതാദൾ (യു.ഡി.എഫ്.) കുന്നന്താനം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജു പാമലപറപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ഷാജി മാമ്മൂട്ടിൽ,നിയോജക മണ്ഡലം പ്രസിഡന്റ് വിജോയ് പുത്തോട്ടിൽ, മനീഷ് കാരന്താനം,ഷിജു ചിറപ്പുരയിടം, ജിജു വാലുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.