പത്തനംതിട്ട: കോന്നി ഗവ.മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനത്തോടനബന്ധിച്ച് മെഡിക്കൽ കോളേജിന് അനുമതി നൽകി യാഥാർത്ഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻ മന്ത്രിയും എം.എൽ.എയുമായ അടൂർ പ്രകാശ് എന്നിവർക്ക് ആശംസ അർപ്പിച്ച് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ച സാമൂഹിക വിരുദ്ധരായ ഡി.വൈ.എഫ്.ഐക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ജോയൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.റോജി ഏബ്രഹാം,ശ്യാം.എസ്.കോന്നി,പ്രവീൺ പ്ലാവിളയിൽ, ഷിനു അറപ്പുരയിൽ,മോനിഷ് മുട്ടു മണ്ണിൽ,ഷോബിൻ സാം, ഫൈസൽ കോന്നി, ജെൽവിൻ ജെയിംസ്, ടി.നിതിൻ, ജിതിൻ എബ്രഹാം,ലിനു തുണ്ടിയത്ത്, രതീഷ് കണിയാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു