കോന്നി: കോന്നി മെഡിക്കൽ കോളേജിന്റെ ഉദ്ഘാടന ചടങ്ങിൽ അടൂർ പ്രകാശ് എ.പി.യെ ക്ഷണിക്കാതിരുന്നതിൽ കർഷക കോൺഗ്രസ് (കിസാൻ) ജില്ലാകമ്മിറ്റി പ്രധിഷേധിച്ചു. അടൂർ പ്രകാശ് എം. എൽ. എ ആയിരുന്നപ്പോൾ മുതൽ മെഡിക്കൽ കോളജിനുള്ള ശ്രമം ആരംഭിച്ചതാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വരികയും അടൂർ പ്രകാശ് മന്ത്രിയാകുകയും ചെയ്തപ്പോൾ മെഡിക്കൽ കോളജിന് അനുമതി ലഭിച്ചു. മിക്കവാറും പണികൾ പൂർത്തീകരിച്ച ശേഷമാണ് അദ്ദേഹം എം.എൽ.എ സ്ഥാനത്ത് നിന്ന് മാറിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ വി. എം ചെറിയാൻ, സരസ്വതി കൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ മലയാലപ്പുഴ വിശ്വംഭരൻ, കോതകത്ത് ശശിധരൻ നായർ, രഞ്ജൻ പുത്തൻപുരയ്ക്കൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷാനവാസ് പെരിങ്ങമല, ജോസ് ഇല്ലിരിക്കൽ, ജോജി കഞ്ഞിക്കുഴി, കെ. വി രാജൻ, ജോൺ വാലായിൽ, സലീം പെരുനാട്, പന്തളം നജീർ എന്നിവർ പ്രസംഗിച്ചു.