1
പള്ളിക്കൽ പഞ്ചായേത്തേ ഭീസിനു മുന്നിൽ നടന്നേ കേ |ൺഗ്രസ്സത്യഗ്രഹം KPCC എക്സസിക്യൂട്ടീവ് അംഗം തോപ്പിൽ ഗോപക മാർ ഉദ്ഘഘാടനം ചെയ്യുന്നു.

പഴകുളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും സ്വർണ കള്ളക്കടത്തിൽ ആരോപണ വിധേയനായ കെ.ടി.ജലീൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടും പള്ളിക്കൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി. കോൺഗ്രസ് പള്ളിക്കൽ,പഴകുളം,പെരിങ്ങനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പഴകുളം മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ,ഡി.സി.സി ജനറൽ സെക്രട്ടറി ജി. സുധാകുറുപ്പ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ,ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം തോട്ടുവ.പി. മുരളി,ഡി.സി.സി അംഗങ്ങളായ ആർ.അശോകൻ, എം.ആർ.രാജൻ,നാസർ പഴകുളം, ബ്ലോക്ക് ഭാരവാഹികളായ ഷെല്ലി ബേബി, ഇളംപള്ളിൽ രാധാകൃഷ്ണൻ,അഡ്വ.പി.അപ്പു,ശിവപ്രസാദ് പള്ളിക്കൽ,രവികുമാർ പെരിങ്ങനാട് മണ്ഡലം വൈസ് പ്രസിഡന്റ് ഹരികുമാർ,പഞ്ചായത്ത് അംഗങ്ങളായ ശ്രീലത.എസ്, ജോളി,പ്രിയ,സ്നേഹലത,മധു കൊല്ലന്റയ്യത്ത്,സുനിൽ പള്ളിക്കൽ, അജിത്ത്.ആർ.കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.