പത്തനംതിട്ട: പ്രശസ്ത സിനിമാ താരം ക്യാപ്ടൻ രാജുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഇന്റിമസി 2020 ക്യാപ്ടൻ രാജു പ്രഥമ പുരസ്‌ക്കാരത്തിന് ജില്ലാ കളക്ടർ പി.ബി.നൂഹ്, കലാസാംസ്‌ക്കാരിക ജീവകാരുണ്യ പ്രവർത്തകൻ ബാദുഷ എന്നിവരെ തെരഞ്ഞെടുത്തതായി ഇന്റിമസി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്യാപ്ടൻ രാജുവിന്റെ രണ്ടാം ചരമ ദിനമായ 17ന് പുരസ്‌കാരം വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി ചിറ്റയം ഗോപകുമാർ എം.എൽ.എ, പ്രസിഡന്റ് മുരളീധരക്കുറുപ്പ് ,ചെയർമാൻ ബെൻസി അടൂർ, ടി. കെ. സുധ, രാജീവ് അടൂർ എന്നിവർ പങ്കെടുത്തു.