photo
കോന്നി മെഡിക്കൽ കോളേജിൽ കെ.എസ്.ആർ.സി.സി ബസ് എത്തിയപ്പോൾ

കോന്നി: ഗവ.മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ഇന്നലെ തുടങ്ങി. കോന്നി, പത്തനംതിട്ട, അടൂർ ഡിപ്പോകളിൽ നിന്നുള്ള ഓരോ ബസുകളാണ് സർവ്വീസ് നടത്തുന്നത്.

കോന്നി ഡിപ്പോയിൽ നിന്ന്

കോന്നിയിൽ നിന്ന് രാവിലെ 6.30 ന് തിരിച്ച് 8 മണിക്ക് ആങ്ങമൂഴിയിലെത്തും. അവിടെ നിന്ന് 8.20 ന് തിരിച്ച് 10.15ന് മെഡിക്കൽ കോളേജിലെത്തും. തുടർന്ന് 10.30 ന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 11.10 ന് പത്തനംതിട്ടയിലെത്തും.11.20 ന് പത്തനംതിട്ടയിൽ നിന്ന് തിരിച്ച് 12 മണിക്ക് വീണ്ടും മെഡിക്കൽ കോളേജിലെത്തും.12.20ന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് ഒരുമണിക്ക് പത്തനംതിട്ട വഴി കോട്ടയത്തിന് പോകും.

പത്തനംതിട്ടയിൽ നിന്ന്

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 7.45 ന് യാത്ര തിരിച്ച് വെട്ടൂർ, അട്ടച്ചാക്കൽ, കോന്നി വഴി 8.30ന് മെഡിക്കൽ കോളേജിലെത്തും. തുടർന്ന് 8.45ന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 9.30ന് പത്തനംതിട്ടയിൽ എത്തും. തുടർന്ന് 11.45ന് പത്തനംതിട്ടയിൽ നിന്ന് തിരിച്ച് ചി​റ്റൂർമുക്ക്, കോന്നി വഴി 12.30ന് മെഡിക്കൽ കോളേജിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.15ന് പത്തനംതിട്ടയിലേക്ക് മടങ്ങും.

അടൂരിൽ നിന്ന്

അടൂരിൽ നിന്നുള്ള ബസ് വള്ളിക്കോട്, പ്രമാടം വഴിയും കലഞ്ഞൂർ വഴിയും സർവ്വീസ് നടത്തും.