16-cgnr-mahila-morcha
മഹിളാമോർച്ച ചെങ്ങന്നൂരിൽ റോഡ് ഉപരോധിച്ചു

ചെങ്ങന്നൂർ: മന്ത്രി കെ. ടി ജലീലിന്റ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മഹിളാമോർച്ച
ചെങ്ങന്നൂരിൽ റോഡ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റും ബ്ലോാക്ക് പഞ്ചായത്ത് അംഗവുമായ കലാരമേശ്, മണ്ഡലം പ്രസിഡന്റ് സുഷമ ശ്രീകുമാർ, ശ്രീജ പത്മകുമാർ, രാജശ്രീ സുശീൽകുമാർ,
ഷൈലജ രഘുറാം, പ്രമീള ബൈജു, ശ്രീദേവി ബാലകൃഷ്ണൻ, ഭാർഗവി , അനിതാകുമാരി, ആശ സുരേഷ് എന്നിവർ നേതൃത്വം നൽകി. ബിജെപി മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, ജന: സെക്രട്ടറി രമേശ് പേരിശേരി, സെക്രട്ടറി അനീഷ് മുളക്കുഴ എന്നിവർ പങ്കെടുത്തു.