വെണ്മണി: എസ്.എൻ.ഡി.പി യോഗം 71 ാം നമ്പർ ആലാ നെടുവരംകോട് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖാംഗമായിരുന്ന പരേതനായ താമരശേരിൽ രാജുവിന്റെ ഭാര്യ വിലാസിനിക്കും മകൾക്കും വീട് നിർമ്മിച്ചുനൽകി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വെൻസെക് ചെയർമാൻ കോശി സാമുവൽ, സമുദായ അംഗങ്ങൾ എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് വീ
ട് നിർമ്മിച്ചത്. താക്കോൽദാനം കോശി സാമുവൽ നിർവഹിച്ചു. യൂണിയൻ ചെയർമാൻ ഡോ.എ.വി ആനന്ദരാജ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ വി.കെ, വൈസ്. പ്രസിഡന്റ് പി.ഡി വാസുദേവൻ, യൂണിയൻ മുൻ ചെയർമാൻ അനിൽ പി ശ്രീരംഗം, കെ.ഡി രാധാകൃഷ്ണ കുറുപ്പ്, പ്രെഫ.കെ.കെ വിശ്വനാഥൻ, ശാഖാ സെക്രട്ടറി കെ.വി വിനയകുമാർ എന്നിവർ പ്രസംഗിച്ചു.