ചെങ്ങന്നൂർ: മുളക്കുഴ പന്തുവള്ളിയിൽ കിഴക്കേതിൽ പി.പി സക്കീറിന്റെ ഭാര്യ ജാസ്മിൻ സക്കീർ (39) കൊവിഡ് ബാധിച്ച് മരിച്ചു. പനിയും ശാരീരിക അസ്വസ്ഥതകളും മൂലം മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല, കബറടക്കം നടത്തി. മക്കൾ: സജന,സിയാന,മുഹമ്മദ് സഫാൽ.