മല്ലപ്പള്ളി : വാഹനാപകടത്തിൽ നിര്യാതനായ മല്ലപ്പള്ളി പഞ്ചായത്ത് സീനിയർ ക്ലാർക്ക് ജയചന്ദ്രലാൽ പണിക്കരുടെ നിര്യാണത്തിൽ പഞ്ചായത്ത് സ്റ്റീയറിംഗ് കമ്മിറ്റി, സ്റ്റാഫ് കൗൺസിൽ സംയുക്ത അനുസ്മരണ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.പ്രസിഡന്റ് റെജി ശാമുവേലിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ,പ്രകാശ്കുമാർ വടക്കേമുറി,സെക്രട്ടറി പി.കെ. ജയൻ, ഡോ.സിനീഷ് പി.ജോയ്, അസി.സെക്രട്ടറി സാം.കെ സലാം,പ്രശാന്ത്,ശ്രീകുമാർ,ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.