മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്ത് ആറാം വാർഡിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗ്രാമാലയം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനു സാജൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.തങ്കപ്പൻ, പി.ടി.ഏബ്രഹാം,ലിയാഖത്ത് അലിക്കുഞ്ഞ് റാവുത്തർ, ജോസഫ് വർഗീസ്, സെക്രട്ടറി രഞ്ചിത് വി.എന്നിവർ സംസാരിച്ചു.