തിരുവല്ല: എം.സി റോഡിൽ കുറ്റൂർ ആറാട്ടുകടവിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഇലക്ട്രിക് പോസ്റ്റും സോളാർ പോസ്റ്റും സൂചനാ ബോർഡുകളും തകർന്നു. യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി ഏജൻസിക്ക് സമീപം തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവല്ല ഭാഗത്ത് നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ ചെങ്ങന്നൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു. ഇതേത്തുടർന്ന് നിലച്ച വൈദ്യുതി ബന്ധം ഇന്നലെ ഉച്ചയോടെയാണ് പുനസ്ഥാപിച്ചത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. കനത്ത മഴയെ തുടർന്ന് റോഡിലുണ്ടായ വഴുക്കലാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.