പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ ആകെ 3000 പരാതികൾ ലഭിച്ചതായി പത്തനംതിട്ട പൊലീസ് ചീഫ് കെ.ജി.സൈമൺ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ പണം വിദേശരാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുക്കൾ ആസ്ട്രേലിയയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എഴുവർഷംകൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി നൽകാമെന്ന് പറഞ്ഞാണ് പണം സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, ആദായനികുതി നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾ ചെയ്തിട്ടുള്ളത്. പത്തനംതിട്ട സബ് കോടതിയിൽ പ്രതികൾ എട്ട് പാപ്പർ ഹർജികൾ നൽകിയിട്ടുണ്ട്.

 238 ബ്രാഞ്ചുകൾ

 20,000 ലേറെ നിക്ഷേപകർ

 3000 പരാതികൾ

 1600 കോടിയിലേറെ രൂപയുടെ തട്ടിപ്പ്

പിടിച്ചെടുത്തവയിൽ ചിലത്

 22 ആധാരങ്ങൾ

 തമിഴ്നാട്ടിൽ 57 ഏക്കർ സ്ഥലം

 ആന്ധ്രയിൽ 12 ഏക്കർ സ്ഥലം

 ആന്ധ്രാ രജിസ്ട്രേഷനിലുള്ള ഇന്നോവ