തിരുവല്ല: സംസ്ഥാന സർക്കാർ സ്ഥാപനമായ കയർ കോർപ്പറേഷൻ വിപണിയിലിറക്കിയ ആൻ‌ഡി കൊവിഡ് മാറ്റുകളുടെ (സാനി മാറ്റ്) ജില്ലയിലെ ആദ്യഷോറൂം ഇന്ന് തിരുവല്ലയിൽ പ്രവർത്തനം ആരംഭിക്കും. ബെഥനി റോഡിലെ അരമന ബിൽഡിംഗ്സിൽ ഇന്ന് രാവിലെ 10.30ന് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ അദ്ധ്യക്ഷനാകും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യാതിഥിയാകും. മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ ആദ്യവില്പന നടത്തും.കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി.ശ്രീകുമാർ, ജനറൽ മാനേജർ എൻ.സുനുരാജ് എന്നിവർ പ്രസംഗിക്കും. കൊവിഡ് പ്രതിരോധ മാറ്റുകളുടെ ജില്ലയിലെ മുഖ്യവിതരണക്കാർ മെഡിലാൻ്റ് സർജിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സാണ്.