പത്തനംതിട്ട : പമ്പയിലെ മണൽ നീക്കം വിലയിരുത്തുന്നതിനായി ദേശീയ ഹരിത ട്രിബ്യൂണൽ അംഗങ്ങൾ പമ്പ സന്ദർശിച്ചു.
ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആർ.പദ്മാവതി, കെഎസ്ഡിഎംഎ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ്, ജില്ലാ കളക്ടർ പി.ബി നൂഹ്, റാന്നി ഡിഎഫ്ഒ പി.കെ ജയകുമാർ ശർമ, ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ ഹരികൃഷ്ണൻ, സബ് കളക്ടർ ചേതൻ കുമാർ മീണ, ഡിഎം ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, ജിയോളജിസ്റ്റ് എസ്. ശ്രീജിത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.