അടുർ: എല്ലാ റിസോഴ്സ് അദ്ധ്യാപകരേയും സ്ഥിരപ്പെടുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,പൊതു വിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തിക സൃഷ്ടിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ആർ.ടി. എ) നേതൃത്വത്തിൽ അടൂർ എ.ഇ.ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ചിറ്റയം ഗോപകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു.കെ.ആർ.ടി എ.സംസ്ഥാന കമ്മിറ്റി അംഗം ഷൈമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷീന സ്വാഗതം പറഞ്ഞു.കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എൻ ശ്രീകുമാർ, അദ്ധ്യാപകരായ സുജ അച്ചൻ കുഞ്ഞ്, രജനി, നിഷ,രമ്യാ തുടങ്ങിയവർ പ്രസംഗിച്ചു.